ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

വട്ടേക്കാട് : ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന ചൂളപറമ്പിൽ നാദിർഷയുടെ ഭാര്യ സീനത്ത് (54) ആണ് മരിച്ചത്. കടപ്പുറം പഞ്ചായത്തിലെ 16 -ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളിയാണ് സീനത്. തൊഴിലിനിടെ കഴിഞ്ഞ ദിവസമാണ് സീനത്ത് കുഴഞ്ഞു വീണത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Comments are closed.