ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്ക് – ദേശീയ പാത നിർമ്മാണത്തിന് കൊണ്ടുപോകുന്ന പൂഴി ചേറ്റുവ പാലത്തിൽ കുന്നുകൂടി കിടക്കുന്നതാണ് അപകടത്തിന് കാരണം

ചാവക്കാട് : ചേറ്റുവ പാലത്തിന് മുകളിൽ ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്കേറ്റു. ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കായി ചേറ്റുവ പുഴയിൽ നിന്നും ടോറസിൽ കൊണ്ട് പോവുന്ന പൂഴി മണൽ റോഡിൽ കുന്ന് കൂടികിടക്കുന്നതാണ് അപകട കാരണം. കടപ്പുറം തൊട്ടാപ്പ് കോലങ്ങാട്ട് ബാഹുലേയൻ മകൻ അനീഷ്, ഭാര്യ സൂര്യ, ഒന്നരവയസുള്ള തഷ്വി എന്നിവർക്കാണ് പരീക്കേറ്റത്. കുടുംബം ചേറ്റുവ എം ഇ എസ് ഹോസ്പിറ്റലിൽ ചികിത്സ തേടി. അനീഷിന് കൈയിൻ്റെയും കാലിൻ്റെ തൊലി പോവുകയും എല്ലിന് പൊട്ടും സംഭവിച്ചിട്ടുണ്ട്. സൂര്യയുടെ കാലിന് ചതവും എല്ലിന് പരിക്കുമുണ്ട്. മകൾക്കും പരിക്കുണ്ട്. അതുവഴി കാറിൽ പോയിരുന്ന യാത്രക്കാണ് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത്.

പുഴയിൽ നിന്ന് വെളളത്തോട് കൂടി മണൽ കൊണ്ടു പോവുമ്പോൾ വെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്ന ഉണങ്ങിയാൽ മണൽ റോഡിൽ കുന്ന് കൂടുകയാണ് . നിരവധി പരാതി ഇത് സംബന്ധിച്ച് കളടർക്ക് കൊടുത്തതായി മുൻ പഞ്ചായത്ത് മെമ്പർ ടി കെ മുബാറക്ക് പറഞ്ഞു. അടിയന്തിര നടപടി സീകരിച്ചില്ലങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് മണൽ കൊണ്ടുപോവുന്ന വാഹനങ്ങൾ തടയുമെന്ന് മുബാറക് പറഞ്ഞു.

Comments are closed.