പാലയൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് : പാലയൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കുഴഞ്ഞു വീണ് മരിച്ചു. വാകയിൽ ചാക്കുണ്ണി തോബിയാസ് മകൻ ജെറിൻ തോബിയാസ് (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് മരണം. ബാഡ്മിന്റൺ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
കുടുംബസമേതം ബാംഗ്ലൂർ കസവനഹള്ളിയിലാണ് താമസം.

ഇന്ന് വൈകുന്നേരം ആറുമാണിയോടെ മൃതദേഹം പാലയൂരിലെ തറവാട്ടു വീട്ടിൽ എത്തിക്കും. നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് പാലയൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
മാതാവ് : പാലാരിവട്ടം കുടുംബാംഗം ബ്ലസി. സഹോദരൻ : ജോയൽ തോബിയാസ്

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.