mehandi new

ഗുരുവായൂരിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ – കൂട്ടൂ പ്രതി തിരുവത്ര സ്വദേശി ഓടി രക്ഷപ്പെട്ടു

fairy tale

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച യുവാവിനെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ബേയ്സൻ വാലി കടവനപ്പുഴ വീട് അനിൽ മകൻ അഭിജിത്ത്( 21) നെയാണ് ടെംബിൾ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടൂ പ്രതി തിരുവത്ര സ്വദേശി തൊണ്ടിമുതൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

planet fashion

കഴിഞ്ഞ 24 ന് രാത്രിയാണ് കിഴക്കേ നടയിലെ രാമ കൃഷ്ണ ലഞ്ച് ഹോമിന്റെ അരികിലുള്ള ഇടവഴിയിൽ പാർക്ക് ചെയ്തിരുന്ന ഹോണ്ട ഡിയോ മോട്ടോർ സൈക്കിൾ കാണാതായത്. പാവറട്ടി തൊയക്കാവ് സ്വദേശി നസീർ എന്നയാളുടെ മോട്ടോർ സൈക്കിളാണ് മോഷണം പോയത്. മോഷ്ടിച്ച മോട്ടോർ സൈക്കിൾ കൂട്ട് പ്രതിയായ തിരുവത്ര മത്രംങ്ങോട്ട് ഷൺമുഖൻ മകൻ അമൽ (20 ) ഓടിച്ച് വരവെ കേച്ചേരിയിൽ വെച്ച് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

Pharmacy wanted Chavakkad

Comments are closed.