mehandi new

തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക – തീരഭൂ സംരക്ഷണ വേദി

fairy tale

തൃപ്രയാർ : തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി തീരഭൂ സംരക്ഷണ വേദി തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ ഹൈവേയ്ക്ക് വേണ്ടി പല ഇടങ്ങളിലും ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. സ്ഥലം ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ റവന്യൂ വകുപ്പ് അധികൃതര്‍ പോലീസിന്റെ സഹായത്തോടു കൂടി അനധികൃതമായി വീടുകളില്‍ പ്രവേശിച്ച് പിങ്ക് കല്ലുകള്‍ നാട്ടുന്നു. വിശദമായ പദ്ധതി രേഖ (DPR) പ്രസിദ്ധീകരിക്കാതെയും പദ്ധതിയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാതെയും ജനപ്രതിനിധികളോട് പോലും കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടും ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്കും ജനപ്രതിനിധികളുടെ ആവശ്യപ്പെടലിനും ഡി പി ആര്‍ തയ്യാറായി വരുന്നതേയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും വിവരങ്ങൾ മറച്ചു വെച്ചുകൊണ്ട് തീര ഭൂമിയിൽ കല്ലുകളിടുന്ന പശ്ചാത്തലത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് തീരഭൂ സംരക്ഷണ സമിതി സംസ്ഥാന ചെയർപേഴ്സൻ മാഗ്ലിൻ ഫിലോമിന വിശദീകരിച്ചു. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

പ്രോഗ്രാം കൺവീനർ എ എം ഗഫൂർ അധ്യക്ഷത വഹിച്ചു. കെ സഹദേവൻ, കെ. പി പ്രകാശൻ, ഷറഫുദ്ദീൻ മുനക്കകടവ്, പി എൻ പ്രോവിന്റ്, ടി ആർ രമേശ്‌, സരസ്വതി വലപ്പാട് എതുടങ്ങിയവർ പങ്കെടുത്തു.
എൻ ഡി വേണു സ്വാഗതവും ടി കെ പ്രസാദ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Royal footwear

Comments are closed.