
ചാവക്കാട്: മണത്തല, തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53) പറമ്പൻസ് ഖത്തറിൽ നിര്യാതനായി. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം ഖത്തറിൽ.

മാതാവ് പരേതയായ ഫാത്തിമ. ഭാര്യ: ഷാമില. മക്കൾ: ശിഹാബ്, രഹന. മരുമകൻ: അൽത്തമിഷ് (യു കെ ). സഹോദരങ്ങൾ: ഹൈദർ, യുസുഫ് ( പറമ്പൻസ് ഹോട്ടൽ ), നാസർ ( പറമ്പൻസ് ടൈൽസ് ), ഐഷാബി, റൈഹാനത്.

Comments are closed.