നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പുന്നയൂർക്കുളം: പാപ്പാളിയിൽ നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. വാടാനപ്പിള്ളി ചിലങ്ക ബീച്ച് സ്വദേശി നൗഷാദാണ് മരിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കൂടി പാപ്പാളി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. റോഡരികിൽ ഒട്ടോ നിർത്തിയിട്ട് ഫ്രൂട്ട്സ് വിൽപ്പന നടത്തുകയായിരുന്നു നൗഷാദ്.
പൊന്നാനി ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അണ്ടത്തോട് മുസ്തഫ സ്മാരക ആബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments are closed.