
മന്ദലാംകുന്ന്: മലപ്പുറം പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ മന്ദലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ മന്ദലാംകുന്ന് സ്വദേശി കൂളിയാട്ട് പരേതനായ മൊയതുണ്ണി മകൻ ശിഹാബാണ്(42) മരിച്ചത്. ഭാര്യയുമൊന്നിച്ച് കോട്ടക്കൽ ആശുപത്രിയിലേക്ക് ബന്ധുവിനെ സന്ദർശിക്കാനായി ബൈക്കിൽ സഞ്ചരിക്കവേ പുത്തനത്താണിയിൽ വെച്ച് ഇന്നലെ(ഞായർ) രാത്രി എട്ടരക്കാണ് അപകടം. സർവ്വീസ് റോഡിൽ എതിരെ വന്ന, ദേശീയ പാതയുടെ നിർമ്മാണ പ്രവൃത്തിയിലുള്ളതെന്ന് കരുതുന്ന റെഡി മിക്സർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഭാര്യ റോഡിൽ തെറിച്ച് വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. ബൈക്കുമായി അല്പദൂരം മുന്നോട്ട് പോയ ലോറി ശിഹാബിന്റെ ശരീരത്തിൽ കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

ഭാര്യ : ഹൈറുന്നീസ. മക്കൾ : മുസ്ലിഹ്, മുഹ്സിൻ. മാതാവ് ഫാത്തിമ. സഹോദരങ്ങൾ നിയാസ്, ഫെബിന. കബറടക്കം ഇന്ന് വൈകുന്നേരം മന്ദലാംകുന്ന് ജുമാമസ്ജിദ് കബർസ്ഥാനിൽ.

Comments are closed.