വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവർക്കും വില്‍പന നടത്തുന്നവർക്കും എതിരെ നടപടി
ചാവക്കാട് : ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളില്‍ പരിശോധന. കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വില്‍പന നടത്തുന്നതും ഫിഷറീസ് വകുപ്പ് വിലക്കിയത്.
ചാവക്കാട് മേഖലയിൽ മത്സ്യകുഞ്ഞുങ്ങളുടെ വില്പന വ്യാപകമാണ്. അയിലകുഞ്ഞുങ്ങളും മത്തികുഞ്ഞുങ്ങളും മാർക്കറ്റിലും വഴിയോരങ്ങളിലും കുറഞ്ഞ വിലയിൽ വ്യാപകമായി വിറ്റഴിച്ചിരുന്നു. വില്പന നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.