പാലപ്പെട്ടിയിൽ വാഹനാപകടം അകലാട് സ്വദേശി മരിച്ചു

ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അകലാട് മൂന്നയിനി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പൊന്നാനി മരക്കടവ് പുത്തൻപുരയിൽ അഷ്‌കറാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തുമണിയോടെ പാലപ്പെട്ടി പുതിരുത്തി മാവേലി സ്റ്റോറിനു സമീപം ദേശീയപാതയിലാണ് അപകടം.
പാലപ്പെട്ടി അൽഫാസ ആംബുലൻസ് പ്രവർത്തകർ അഷ്‌കറിനെ വെളിയങ്കോഡ് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments are closed.