mehandi new

കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ

fairy tale

ഗുരുവായൂർ : നാടകപ്രസ്ഥാനങ്ങൾ, കഥാപ്രസംഗങ്ങൾ, ചാനലുകൾ, മാപ്പിളപ്പാട്ടുകൾ തുടങ്ങിയ കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു
ഗുരുവായൂർ എൻ അർ ഐ അസോസിയേഷൻ്റെ നേതൃത്യത്തിൽ ഷാബു കിളിത്തട്ടിൽ എഴുതിയ “മാറിയ ഗൾഫും ഗഫൂർക്കാ ദോസ്തും ” പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാശനത്തിനോടൊപ്പം നടന്ന പ്രവാസി എഴുത്തുകാരുടെ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പി.ടി. കുഞ്ഞുമുഹമ്മദ് കെ.വി.അബ്ദുൾ ഖാദറിന് നൽകി പ്രകാശനം ചെയ്തു. ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ പ്രസിഡണ്ട് അഭിലാഷ്. വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

കൈരളി ബുക്സ് എം ഡി അശോക് കുമാർ പുസ്തക പരിചയവും, പ്രവാസി എഴുത്തുകാരായ റഹ്മാൻ പി. തിരുനെല്ലൂർ, കെ. എസ്. ശ്രുതി, ലത്തീഫ് മമ്മിയൂർ, ഹുസൈൻ ഗുരുവായൂർ, മണി ചാവക്കാട്, കുട്ടി എടക്കഴിയൂർ, കയ്യുമ്മു കോട്ടപ്പടി, പി. വി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

ഗ്രന്ഥകാരൻ ഷാബു കിളിത്തട്ടിൽ മറുപടി പ്രസംഗം നടത്തി. എൻ അർ ഐ അസോസിയേഷൻ സെക്രട്ടറി സുമേഷ് കൊളാടി സ്വാഗതവും, ട്രഷറർ ജമാലുദ്ദീൻ മരട്ടിക്കൽ നന്ദിയും പറഞ്ഞു. കലാസാഹിത്യരംഗത്ത് എഴുത്തിന്റെ സഫലമായ അരനൂറ്റാണ്ട് പിന്നിടുന്ന ആലങ്കോട് ലീലാകൃഷ്ണന് ഗുരവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ സ്നേഹാദരം മുൻ പ്രസിഡണ്ട് ശശി വാറണാട്ട് നൽകി.

Royal footwear

Comments are closed.