mehandi new

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

fairy tale

ചാവക്കാട് : ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA ) അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ സുഭാഷിണി അലിയും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി വിധി.

ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതിവിധിയിൽ ഉള്ളത്. ശിക്ഷയിളവ് നൽകും മുമ്പ് വിചാരണ നടന്ന കോടതിയുടെ അഭിപ്രായം തേടണമായിരുന്നു എന്നും ശിക്ഷയിൽ ഇളവ് നൽകാൻ അധികാരമുണ്ടായിരുന്നത് മഹാരാഷ്ട്ര സർക്കാരിനാണെന്നും മറ്റൊരു സംസ്ഥാനസർക്കാരിന്റെ അധികാരം കവർന്നെടുക്കുകയാണ് ഗുജറാത്ത് സർക്കാർ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ഇല്ലാത്ത അധികാരമാണ് ഗുജറാത്ത് സർക്കാർ ഉപയോഗിച്ചിരിക്കുന്നത്. 

ജീവപര്യന്തം ശിക്ഷ നിലനിൽക്കും, അതുകൊണ്ട് തന്നെ പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി വി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങൾ പ്രധാനമാണെന്ന് കോടതി പറഞ്ഞു. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരിനുള്ള തിരിച്ചടിയാണ് ഈ വിധി.

ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധി ശുഭ പ്രതീക്ഷകൾ നൽകുന്നതായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ചാവക്കാട് നഗരസഭാ ചെയർപേഴ്സണുമായ ഷീജ പ്രശാന്ത് പറഞ്ഞു. 

Royal footwear

Comments are closed.