mehandi new

മണത്തല സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓര്‍മ്മ മാതൃകയാകുന്നു

fairy tale

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മ മാതൃകയാകുന്നു. കാലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന് കോഡിനേറ്റര്‍മാരായ ബൈജു തെക്കന്‍, സുരേഷ് പാലക്കല്‍, ഷൗക്കത്ത് സ്രാബിക്കല്‍, അക്രം മുഹമ്മദാലി, ജസീറ അക്രം, സിന്ധു മണി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒക്‌ടോബര്‍ നാല് അഞ്ച് തിയതികളിലാണ് കലോത്സവം അരങ്ങേറുന്നത്.

ഓര്‍മ്മയുടെ അംഗങ്ങളായ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് കലോത്സവം സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍, സൗണ്ട്, വിവിധ കലാ പരിപാടികൾക്കായി ഒരുക്കുന്ന വ്യത്യസ്ഥ സ്റ്റേജുകൾ തുടങ്ങിയ മുഴുവൻ ചിലവുകളും ഓർമ്മ വഹിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒക്‌ടോബര്‍ എട്ട് ഞായറാഴ്ച ദൃശ്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും ഓർമ്മ സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പില്‍ ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കും. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണടകളും സൗജന്യമായി വിതരണം ചെയ്യും. തുടർ ചികിത്സ വേണ്ടിവരുന്നവര്‍ക്ക് ഓര്‍മ്മ സൗകര്യം ഉറപ്പാക്കും.

സൗഹ്യദം സന്തോഷം സേവനം എന്നതാണ് ഓർമ്മയുടെ മുഖമുദ്ര. നസീര്‍ മടപ്പന്‍, റാഫി ചാലില്‍, റഫീഖ് തിരുവത്ര, സുല്‍ഫിക്കര്‍ തിരുവത്ര, രാധാക്യഷ്ണന്‍ ബ്ലാങ്ങാട്, നസീര്‍ തിരുവത്ര, മുസ്തഫ മൊയ്തീൻ, കെ വി എം ഹനീഫ എന്നിവരാണ് പ്രവാസി കോഡിനേറ്റര്‍മാരായി പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

planet fashion

Comments are closed.