mehandi banner desktop
Chavakkad online

ചാവക്കാട് പനക്കൽ ആയുർവേദ കടയിലെ ജീവനക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

Ft

Jan oushadi

ചാവക്കാട് : ചാവക്കാട് പനക്കൽ ആയുർവേദ കടയിലെ ജീവനക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കല്ലുംപുറം സ്വദേശി കിടങ്ങത്ത് സോജൻ (54)നെയാണ് തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി മുതൽ കാണാതായ സോജനെ ഇന്നു രാവിലെ കല്ലുംപുറം കൊള്ളഞ്ചേരി തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുന്ദംകുളം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

വർഷങ്ങളായി ചാവക്കാട് പനക്കൽ ആയൂർവേദ മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു സോജൻ.

Comments are closed.