mehandi banner desktop
Chavakkad online

അകലാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരുമനയൂർ സ്വദേശി മരിച്ചു

Ft

Jan oushadi

പുന്നയൂർ : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനിയിൽ താമസിക്കുന്ന ഒരുമനയൂർ പണിക്കവീട്ടിൽ സതീശൻ (53)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെ അകലാട് ഒറ്റയിനി ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. പൊന്നാനി ഭാഗത്തേക്ക്‌ യാത്ര ചെയ്യുകയായിരുന്ന സതീശന്റെ ബുള്ളറ്റിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ സതീശനെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലിം രക്ഷിക്കാനായില്ല.

Comments are closed.