അണ്ടത്തോട് കടൽ ഭിത്തി നിർമാണം – ശാസ്ത്രീയ പഠനം വേണമെന്ന് വെൽഫയർ പാർട്ടി

അണ്ടത്തോട് : പുന്നയൂർകുളം പഞ്ചായത്തിലെ അണ്ടത്തോട് ബീച്ചിൽ കടൽ ഭിത്തി നിർമാണ വിഷയത്തിൽ ശാസ്ത്രീയ പഠനം വേണമെന്നും, പ്രദേശ വാസികളുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ടവർ തെയ്യാറാവണമെന്നും വെൽ ഫെയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

കടൽ ഭിത്തി നിർമാണത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിച്ചറിഞ്ഞവർ എന്ന നിലക്ക് പ്രദേശ വാസികളുടെ ഉൽക്കണ്ട പരിഹരിക്കാൻ എം എൽ എ യും പഞ്ചായത്തും മറ്റു ബന്ധപ്പെട്ടവരും സന്നദ്ധരാവണമെന്നും വെൽ ഫെയർ പാർട്ടി ആവശ്യപ്പെട്ടു. കൃത്യമായ കൂടിച്ചേരലിനു ശേഷമേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്നും വെൽഫയർ പാർട്ടി ആവശ്യപ്പെട്ടു.
അണ്ടത്തോട് ബീച്ച് കടൽഭിത്തി നിർമാണം ആരംഭിക്കുന്നതിനായി കല്ലുകളുമായി വന്ന ലോറികൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. 2023-24 ബജറ്റിൽ 4.5 കോടി രൂപ വകയിരുത്തിയ 500 മീറ്റർ കടൽഭിത്തി നിർമാണമാണത്തിന്റെ ഭാഗമായി കല്ലുകളുമായെത്തിയ ലോറിയാണ് തടഞ്ഞത്. 500 മീറ്റർ മാത്രമായി കടൽ ഭിത്തി കെട്ടിയാൽ മറ്റു പ്രദേശങ്ങളിലേക്ക് പൂർവാധികം ശക്തിയോടെ കടലേറ്റം സംഭവിക്കും എന്നാണ് നാട്ടുകാരുടെ ആശങ്ക.

Comments are closed.