mehandi new

ജീവ ഗുരുവായൂർ സംഘടിപ്പിച്ച കനോലി കനാൽ ജലയാത്രക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ സ്വീകരണം നൽകി

fairy tale

പുന്നയൂർക്കുളം: ജലഗതാഗതം പുനസ്ഥാപിക്കുക, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുക, പുഴകളെ സുഗമമായി ഒഴുകാൻ അനുവദിക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തി കൊണ്ട് ജീവ ഗുരുവായൂർ നടത്തിയ കനോലി കനാൽ ജലയാത്രയ്ക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അണ്ടത്തോട് പാലം പരിസരത്ത് നടന്ന പരിപാടിയിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് അംഗം കെ. എച്ച്. ആബിദ് അധ്യക്ഷത വഹിച്ചു. വി.മായിൻകുട്ടി, വി.കെ. യൂസഫ്, ശ്രീനി പെരിയമ്പലം, എൻ.ആർ. ഗഫൂർ ഹുസൈൻ വലിയകത്ത്, ദിവാകരൻ പനന്തറ, ജലയാത്ര പ്രതിനിധികളായ ഡോ. രാധാകൃഷ്ണൻ, പി. ഐ. സൈമൺ മാസ്റ്റർ, സന്ധ്യാ ഭരതൻ, സാജൻ ആളൂർ തുടങ്ങിയവർ സംസാരിച്ചു. ചാവക്കാട് നിന്നും ആരംഭിച്ച ജലയാത്ര പൊന്നാനിയിൽ സമാപിക്കും. അണ്ടത്തോട് നടന്ന സ്വീകരണ പരിപാടിക്ക് ക്ലബ്ബ് പ്രസിഡന്റ് സുഹൈൽ അബ്ദുള്ള, സെക്രട്ടറി ഫിറോസ്, സി.എം. ഗഫൂർ, അഷറഫ് ചോലയിൽ, അലി പുതുപറമ്പിൽ, നൗഷാദ് കാണക്കോട്ട്, ലാലു, ഷെഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Royal footwear

Comments are closed.