mehandi new

അങ്കണം ഷംസുദ്ദീൻ സ്മൃതി 2023ലെ വിദ്യാര്‍ത്ഥി പുരസ്കാരത്തിനും മുതിര്‍ന്നവര്‍ക്കായുള്ള തൂലികശ്രീ പുരസ്കാരത്തിനും രചനകള്‍ ക്ഷണിക്കുന്നു

fairy tale

യു.പി ,ഹൈസ്കൂള്‍, പ്ലസ്ടു, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം കഥയോ കവിതയോ മത്സരത്തിന്നയക്കാം.
പങ്കെടുക്കുന്നവര്‍ പേരും പഠിക്കുന്ന ക്ലാസ്സും സ്ഥാപനത്തിന്റെ പേരും സ്വന്തം മേല്‍വിലാസവും ഫോണ്‍ നമ്പറും വ്യക്തമായി എഴുതണം.
മുഖ്യധാരയില്‍ ഇടം കിട്ടാത്തവര്‍ക്കും വൈകി എഴുതിത്തുടങ്ങിയവര്‍ക്കുമാണ് തൂലികശ്രീ പുരസ്കാരം നല്‍കുന്നത്.
കഥ, കവിത വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കുന്ന മുതിര്‍ന്ന വ്യക്തികള്‍ സ്വന്തം പ്രായവുംപേരും മേല്‍വിലാസവും ഫോണ്‍ നമ്പറും വ്യക്തമായി എഴുതണം.
ശില്‍പ്പവും ക്യാഷുമാണ് രണ്ടു പുരസ്കാരങ്ങള്‍ക്കും നല്‍കുക. പങ്കെുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ തങ്ങളുടെ രചനകള്‍ 2023 മേയ്15ന് മുന്‍പായി ഡോ.പി.സരസ്വതി, ഡി_5, ഭവാനി റെസിഡന്‍സി, അടിയാട്ടു ലെയിന്‍, പൂത്തോള്‍ – തൃശ്ശൂര്‍ 680004 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്

Unani banner ad

Comments are closed.