mehandi new

വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ പി കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

fairy tale

വടക്കേകാട് : വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പൊന്നമ്പത്തയിൽ എ പി കുഞ്ഞഹമ്മദ് ഹാജി അ ന്തരിച്ചു,79 വയസ്സായിരുന്നു.

planet fashion

സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിറഞ്ഞു നിന്നിരുന്ന എ പി കുഞ്ഞഹമ്മദ് 1974 ൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചു.
വടക്കേക്കാട് ഇസ്ലാമിക്‌ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്‌,
വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ,
റാസ്സൽ ഖൈമയിലെ പ്രിയദർശിനിയുടെ പ്രസിഡന്റ്‌, എ സി കുഞ്ഞിമോൻ ഹാജി കൾച്ചറൽ സെന്റർ പ്രസിഡന്റ്‌, അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ്‌എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഹിം വീട്ടിപ്പറമ്പിലിന്റെ സഹോദരിഭർത്താവാണ് പരേതൻ.
ഭാര്യ സൗദ വീട്ടിപ്പറമ്പിൽ,
ഖബറടക്കം നാളെ കാലത്ത് 9 മണിക്ക് വടക്കേക്കാട് എരിഞ്ഞിപ്പടി പള്ളിയിൽ.

Macare health second

Comments are closed.