mehandi new

സി പി ഐ പുന്നയൂർക്കുളം മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു

fairy tale

പുന്നയൂർക്കുളം : സിപിഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ദേശാവ്യാപകമായി മണിപ്പൂർ ഐക്യദാർണ്ഡ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പുന്നയൂർക്കുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. സിപിഐ പുന്നയൂർക്കുളം ലോക്കൽ സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ പി ടി പ്രവീൺ പ്രസാദ് ഐക്യദാർ ണ്ഡ്യ സദസ്സ് ഉൽഘാടനം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ കെ നിഷാർ അധ്യക്ഷത വഹിച്ചു.

സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ. എസ് ഭാസ്കരൻ, എ ഐ വൈ എഫ് മേഖല സെക്രട്ടറി ജിബി ജോസ്, മഹിള സംഘം മണ്ഡലം കമ്മറ്റി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ ശോഭ പ്രേമൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബിനിഷ് കുറ്റിശ്ശേരി സ്വാഗതവും എ ഐ വൈ എഫ് മേഖല പ്രസിഡൻ്റ് സുഹൈബ് ചിന്നാലി നന്ദിയും രേഖപ്പെടുത്തി.

സി.പി ഐ അംഗത്വം സ്വീകരിച്ച ഹനീഫ് തെക്കൂട്ട്, രാഗേഷ് ആറ്റപുറം എന്നിവരെ പുന്നയൂർക്കുളം എൽ.സി സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ പി.ടി പ്രവീൺ പ്രസാദ് രക്തപതാക നല്കി പാർട്ടിയിലേക്ക് സ്വീകരിച്ചു.

planet fashion

Comments are closed.