കടപ്പുറം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് – എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി വിജയികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

കടപ്പുറം: ഈ വർഷത്തെ പത്താം ക്ലാസ്സ്, പ്ലസ് ടു (സ്റ്റേറ്റ് & സിബിഎസ്ഇ), ഡിഗ്രി (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) പരീക്ഷകളിൽ ഉന്നത വിജയം നേടിയ കടപ്പുറം പഞ്ചായത്തിലെ വിദ്യാർത്ഥികളെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു.

ആദരം 2024 മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് ന് ഇപ്പോൾ പേര് നൽകാം. പൊതുപരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾ ജൂൺ 23-ന് മുൻപ് മാർക്ക് ലിസ്റ്റിന്റെ പകർപ്പും, ബന്ധപ്പെടേണ്ട നമ്പറും, ഫോട്ടോയും ഉൾപ്പെടെയുള്ള വിവരങ്ങൾ 7034622917 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യേണ്ടതാണെന്ന് കോൺഗ്രസ്സ് കടപ്പുറം മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അറിയിച്ചു.

Comments are closed.