mehandi new

അറബിക് സർവ്വകലാശാല കേരളത്തിന് അത്യാവശ്യം – എൻ കെ അക്ബർ എം എൽ എ

fairy tale

ചാവക്കാട് : കേരളത്തിൽ ലക്ഷോ പലക്ഷം വിദ്യാർത്ഥികൾ അറബി പഠിക്കുന്നവരായിരിക്കേ ഒരു അറബിക് സർവ്വകലാശാല തന്നെ കേരളത്തിന് അത്യാവശ്യമാണെന്ന് ഗുരുവായൂർ എം എൽ എ,എൻ കെ അക്ബർ അഭിപ്രായപ്പെട്ടു. കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അലിഫ് അറബിക്ക് ടാലന്റ് ടെസ്റ്റ് ജില്ലാ തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു ഭാഷകളെ അപേക്ഷിച്ച് കെ ജി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ അറബി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണ്. വിദേശ നാണ്യം നേടിത്തരുന്ന കേരളത്തിലെ ഭാഷകളിൽ ഒന്നാണ് അറബി.
മലയാളത്തിനും സംസ്കൃതത്തിനും നമ്മുടെ നാട്ടിൽ സർവ്വകലാശാലകൾ ഉണ്ടെന്നിരിക്കെ അറബി സർവ്വകലാശാല എന്ന ആശയം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ഭാഷാ സമര അനുസ്മരണ പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ: വി എം മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി.

planet fashion

മണത്തല ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന അലിഫ് അറബിക്ക് ടാലന്റ് ടെസ്റ്റിൽ തൃശൂർ ജില്ലയിലെ 12 ഉപ ജില്ലകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവർ ഈ മാസം 30 ന് വടകരയിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. എൽ പി വിഭാഗം മത്സരങ്ങൾ ജില്ലാ തലത്തിൽ അവസാനിച്ചു.

എൽ പി വിഭാഗത്തിൽ, അമീൻ മുഹമ്മദ് ഹാദി (എൽ എഫ് എൽ പി എസ് ചേലക്കര, വടക്കാഞ്ചേരി ഉപ ജില്ല),
യു പി വിഭാഗത്തിൽ, സാഹിയ അബ്ദുൽ വാരിസ് (ജി എച്ച് എസ് എസ് വടക്കാഞ്ചേരി, വടക്കാഞ്ചേരി ഉപ ജില്ല),
ഹൈസ്കൂൾ വിഭാഗത്തിൽ പി എ ഫാത്തിമ നഹ്‌ല (ജി എച്ച് എസ് എസ് വരവൂർ – വടക്കാഞ്ചേരി ഉപ ജില്ല)
ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ ജെ സാക്കിയ (എം ഇ എസ് എച്ച് എസ് എസ് പടിഞ്ഞാറെ വെമ്പല്ലൂർ – കൊടുങ്ങല്ലൂർ ഉപ ജില്ല) എന്നിവർ ജേതാക്കളായി.

വിജയികൾക്കും പങ്കെടുത്തവർക്കും എം എൽ എ, ട്രോഫികൾ വിതരണം ചെയ്തു.
സമാപന സമ്മേളനത്തിൽ കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സാദിഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഹംസ അൻസാരി, ആർ എ ടി എഫ് ജില്ലാ പ്രസിഡന്റ് ഇ കെ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
അലിഫ് ജില്ലാ കൺവീനർ എം എ
ഫൈസൽ ഫലപ്രഖ്യാപനം നിർവ്വഹിച്ചു.
കെ എ ടി എഫ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹ്സിൻ പാടൂർ സ്വാഗതവും ട്രഷറർ എം ഇ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.