mehandi banner desktop
Chavakkad online

വടക്കേകാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ – പ്രതി മകളുടെ മകൻ

Ft

വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരക്കുട്ടി മുന്ന എന്ന അക്മൽ (27)ലാണ് കൊലപാതകം നടത്തിയത്.

Jan oushadi

അയല്പകത്ത് താമസിക്കുന്ന മകന്‍ മാതാവിനെ കാണാനായി ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കൊല്ലപ്പെട്ട ദമ്പതികളോടൊപ്പം താമസിച്ചിരുന്ന അക്മലിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

അബ്ദുള്ള ജമീല ദമ്പതികളുടെ മൂത്ത മകള്‍ നിമിതയുടെ ആദ്യ വിവാഹത്തിലെ മകനാണ് അക്മൽ . നിമിത വിവാഹമോചിതയായ ശേഷം അക്മൽ അബ്ദുള്ളയുടെയും ജമീലയുടെയും കൂടെയാണ് താമസിക്കുന്നത്.

Comments are closed.