mehandi new

പുന്ന നൗഷാദ് വധം മുഴുവൻ പ്രതികളെയും പിടികൂടുക – കോൺഗ്രസ്സ് പ്രതിഷേധമാർച്ച്‌ പോലീസ് തടഞ്ഞു

fairy tale

planet fashion

ചാവക്കാട് : ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന പുന്ന നൗഷാദിന്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തൃശൂർ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ ഗോപപ്രതാപന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ക്രൈം ബ്രാഞ്ച് ഓഫീസിനു മുന്നിൽ വെച്ച് മാർച്ച് പോലീസ് തടഞ്ഞു.

തുടർന്ന് നടന്ന ധർണ്ണ മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എം പി ഉദ്‌ഘാടനം ചെയ്തു.
സിപിഎം – എസ്ഡിപിഐ പരസ്പര സഹായത്തിന്റെ ഭാഗമായി സർക്കാർ പൊലീസിന് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ മുഴുവൻ ഇപ്പോഴും പിടികൂടാത്തതെന്ന് കെ.മുരളീധരൻ ആരോപിച്ചു.

ധർണ്ണയ്ക്ക് അഭിവാദ്യം ചെയ്ത്‌ മുൻ എം എൽ എ ടി.വി ചന്ദ്രമോഹൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെപിസിസി സെക്രട്ടറി എ പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ്, ഡിസിസി ഭാരവാഹികളായ പി യതീന്ദ്രദാസ്, കെ ഡി വീരമണി, വി വേണുഗോപാൽ, സജീവൻ കുരിയച്ചിറ, അയ്യന്തോൾ ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്‌താക്കലി, കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളായ എച്ച് എം നൗഫൽ, നിഖിൽ ജി കൃഷ്ണൻ, ഇർഷാദ് ചേറ്റുവ, പി വി ബദറുദ്ധീൻ, സി മുസ്താക്കലി, കെ ജെ ചാക്കോ, ഉണ്ണികൃഷ്ണൻ കാര്യാട്ട്, നജീബ് പൂക്കോട്, ഒ .കെ.ആർ മണികണ്ഠൻ, എം.എസ്‌ ശിവദാസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Macare 25 mar

Comments are closed.