mehandi new

ആശുപത്രി വളപ്പിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തിയവരെ അറസ്റ്റ് ചെയ്യുക – ഗാന്ധി ദർശൻ സമിതി

fairy tale

ചാവക്കാട് : എടക്കഴിയൂർ കുടുംബ ആരോഗ്യ കേന്ദ്ര വളപ്പിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയവരെ ഉടൻ അറസ്റ്റ് ചെയണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. ജില്ല കളക്ടർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു.

planet fashion

മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി ജില്ല വൈസ് പ്രസിഡൻ്റ് പി കെ ഹസൻ അദ്ധ്യക്ഷത വഹിച്ചു.

എടക്കഴിയൂർ കുടുംബാരോഗ്യകേന്ദ്ര വളപ്പിലെ കാന്റീൻ പരിസരത്ത് നിന്നിരുന്ന ലക്ഷങ്ങൾ വിലവരുന്ന ചന്ദനമരമാണ് കഴിഞ്ഞ ദിവസം മുറിച്ചു കടത്തിയത്.
രണ്ടു ചന്ദന മരങ്ങളിൽ ഒന്നിന്റെ ചില്ലകൾ ഒഴികെ തടി പൂർണ്ണമായും മോഷ്ടാക്കൾ കൊണ്ട് പോയി.

ഗ്രാമ പഞ്ചയത്ത് മെമ്പർ അസിസ് മന്ദലംകുന്ന്, ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖലി, മുസ്ലിം ലീഗ് നേതാക്കളായ എം സി മുസ്ഥഫ, ബാദുഷ എം കെ സി, ഷാജഹാൻ കെ എം, റസാക്ക് പാലക്കൽ, മണ്ഡലം കൊൺഗ്രസ് വൈസ് പ്രസിഡൻ്റ് ഉമ്മർ ഒളങ്ങാട്ട്, സലിം ആച പുള്ളി, മത്സ്യതൊഴിലാളി കൊൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എച് എ ഷാജഹാൻ, മത്സ്യതൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഷ്റഫ് മന്നാൻ, മുൻ പഞ്ചായത്ത് മെമ്പർ കെ. അബു എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.