mehandi new

എടക്കഴിയൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

fairy tale

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി ടിപ്പുസുൽത്താൻ റോഡ് ദേശീയപാതയിൽ പഞ്ചവടിയിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചാവക്കാട് ഒരുമനയൂർ മാങ്ങാട്ട് വെള്ളയ്നി വീട്ടിൽ നന്ദകുമാർ (42) ആണ് മരിച്ചത്.

planet fashion

വ്യഴാഴ്ച്ച പുലർച്ച 2.30 ഓടെ എടക്കഴിയൂർ പഞ്ചവടിയിൽ വെച്ചായിരുന്നു അപകടം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ത ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ നന്ദകുമാർ ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.