കുന്നംകുളം : ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏല്പിച്ചത്. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. സിന്ധുവിന്റെ സഹോദരീഭർത്താവാണ് കണ്ണനെന്ന് കുന്നംകുളം എസ്പി വ്യക്തമാക്കി.
ഭര്‍ത്താവ് മണികണ്ഠനും സിന്ധുവുമാണ് വീട്ടിലുണ്ടായിരുന്നത്. ആർത്താറ്റ് വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുന്നുണ്ട് ഇവർ. മണികണ്ഠൻ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. മണികണ്ഠന്‍ തിരിച്ചെത്തിയപ്പോള്‍ സിന്ധുവിനെ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്.
കൊലപാതകത്തിന് ശേഷം വീടിനു പുറകിലെ പാടം വഴി രക്ഷപ്പെട്ട പ്രതിയെ ചീരംകുളം അമ്പലത്തിനടുത്ത് വെച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. അസാധാരണമായ രീതിയിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞു മാസ്ക് ധരിച്ചെത്തിയതാണ് നാട്ടുകാരിൽ സംശയം ഉണ്ടാക്കിയത്. തുടർന്ന് പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരം വെളിവായത്. സിന്ധുവിന്റെ നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ ഇയാളിൽ നിന്നും കണ്ടെടുത്തു. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് കരുതിയിരുന്നത്. എന്നാൽ മുൻ വൈരാഗ്യം ഉണ്ടെന്ന സംശയവും പോലീസ് പറയുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
Comments are closed.