mehandi new

വരയിലും വാക്കിലും പാട്ടിലും നിറഞ്ഞ് എം ടി – എം ടി ചിത്രം ചലച്ചിത്രം’ പരിപാടി ശ്രദ്ധേയമായി

fairy tale

പാവറട്ടി: എം ടി വാസുദേവൻ നായരുടെ ചലച്ചിത്ര ലോകവും കഥാപാത്രങ്ങളും ഇതൾ വിരിഞ്ഞ ‘എം ടി ചിത്രം ചലച്ചിത്രം’ എന്ന പരിപാടി ശ്രദ്ധേയമായി. പതിനെട്ടോളം കലാകാരന്മാർ തത്സമയം ഒരുക്കിയ ചിത്രകലാവിരുന്നും ഗാനാഞ്ജലിയും എം ടി ക്ക് ഒരു നാട് ഒരുക്കിയ സ്മരണാഞ്ജലിയായി. 

planet fashion

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഗുരുവായൂർ ചിത്രകൂട്ടിന്റെ സഹകരണത്തോടെ ‘എം ടി ചിത്രം ചലച്ചിത്രം’ സംഘടിപ്പിച്ചത്.  

പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് എം. എം. റെജീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. ജെ. ഷാജൻ അധ്യക്ഷത വഹിച്ചു. ദേവസൂര്യ പ്രസിഡൻ്റ് റെജി വിളക്കാട്ടുപാടം, ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ, ചിത്രക്കൂട്ട് ഡയറക്ടർ ജെയ്സൺ ഗുരുവായൂർ, ഷീബ തോമസ്, സില്‍ജി ജോജു, സുബ്രഹ്മണ്യൻ, സലാം വെൻമേനാട്,  ജിറ്റി ജോഷി, കെ. സി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു. നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കലാകാരന്മാരായ  ഷീജ ജോസ്, ലാൻസി ചിറ്റാട്ടുകര, ശ്രീലജ എളവള്ളി, എയ്ഞ്ചല റാഫി, ഇ. ആർ. ആദിത്യൻ, ജയപ്രകാശൻ നീലിമ, സൈമൺ ജോസ്, സജി പാവറട്ടി, ബാബു കോട്ടപ്പടി, ജോഷി വെങ്കിടങ്ങ്, രണദേവ് മാധവൻ, അജിത്ത് സ്മൂത്ത്,  രമേഷ് ബാലാമണി എന്നിവർ എം ടിയുടെ കഥാപാത്രങ്ങളെ കാൻവാസിൽ  പകർത്തുന്നതിന് നേതൃത്വം നൽകി. ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിൽ  ഈ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Unani banner ad

Comments are closed.