ആശ്രയ ആമ്പുലൻസ് നാളെ മുതൽ ഓടിത്തുടങ്ങും

ചാവക്കാട് : നാല് വർഷമായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ആശ്രയ ആംബുലൻസ് നാളെ മുതൽ സേവന മേഖലയിൽ ഓടിത്തുടങ്ങും.

ചാവക്കാട് വസന്തം കോർണറിൽ നാളെ രാവിലെ പത്തുമണിക്ക് നടക്കുന്ന ആംബുലൻസ് സമർപ്പണ ചടങ്ങിൽ താക്കോൽ ദാനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് എം കെ അസ്‌ലം ഫ്ലാഗ് ഓഫ് ചെയ്യും. ചാവക്കാട് എസ് എച്ച് ഒ വിപിൻ വേണുഗോപാൽ മുഖ്യാതിഥിയായിരിക്കും.
കിടപ്പ് രോഗികൾക്ക് വേണ്ട മരുന്ന്, കട്ടിൽ, വാട്ടർ ബെഡ്, ഒക്സിജൻ സിലിണ്ടർ തുടങ്ങിയവ നൽകി രോഗികൾക്ക് ആശ്രയമായി നാല് വർഷമായി ആശ്രയ മെഡി എയ്ഡ് ആതുര ശുശ്രൂഷ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.

Comments are closed.