mehandi new

പ്രവർത്തകർക്ക്‌ നേരെ ആക്രമണം – എം എൽ എ ഗുണ്ടായിസം അവസാനിപ്പിക്കുക എൻ കെ അക്ബറിനെതിരെ രൂക്ഷമായ മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പ്രതിഷേധം

fairy tale

ചാവക്കാട് : ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ബ്ലോക്ക് കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.  നവകേരള സദസ്സ് പ്രചരണാർത്ഥം ഇന്നലെ നടന്ന റൺ ഫോർ ഗുരുവായൂർ കൂട്ടയോട്ടത്തിനിടെ  കൊച്ചിയിൽ നിന്നും മഹിളാ സമ്മേളനം കഴിഞ്ഞു വരികയായിരുന്ന  മഹിളാ കോൺഗ്രസ് പ്രവർത്തകർ സഞ്ചരിച്ച ട്രാവലർ ഡ്രൈവറേയും ബ്ലാങ്ങാട് ബീച്ചിൽ വെച്ച് യൂത്ത് കോൺഗ്രസ്  പ്രവർത്തകനെയും സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.  

planet fashion

ബ്ലാങ്ങാട് ബീച്ചിൽ നിന്ന് ആരംഭിച്ച പ്രകടനം മുൻ ഡിസിസി പ്രസിഡന്റ് അബ്ദുൽ റഹ്മാൻകുട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.   പ്രകടനം ചാവക്കാട് ടൗണിൽ  സമാപിച്ചതിനെ തുടർന്ന്  നടന്ന പ്രതിഷേധ യോഗം ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.  ഡിസിസി സെക്രട്ടറിമാരായ കെ ഡി വീരമണി, ടി എസ് സജിത്ത്, മുൻ കെപിസിസി മെമ്പർ സി എ ഗോപപ്രതാപൻ,  മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നിർമ്മല ടീച്ചർ, കെ വി സത്താർ, കെ വി ഷാനവാസ്, പി വി ബദറുദ്ദീൻ, സ്വപ്ന രാമചന്ദ്രൻ, എം എസ് ശിവദാസ്, ബീന രവിശങ്കർ, രേണുക ടീച്ചർ, സുബൈദ മുഹമ്മദ്, എച്ച് എം നൗഫൽ,  മുസ്താക്കലി,  കെ ജെ ചാക്കോ എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.