mehandi new

ലഹരി ഉയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം – രണ്ടുപേർക്ക് പരിക്കേറ്റു

fairy tale

കുഴിങ്ങര : ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുഴിങ്ങര സ്വദേശികളായ കോഴക്കാനി അനൂപ്(28), തട്ടാന്റകായിൽ ആഷിക് (27) എന്നിവരെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതുമണിയോടെ പുന്നയൂർ കുഴിങ്ങരയിലാണ് സംഭവം. 

planet fashion

തന്റെ വീടിനു സമീപമുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ നിന്നും ഒച്ചയും ബഹളവും കേട്ട് അന്വേഷിച്ചു ചെന്നതായിരുന്നു ആഷിക്കും സുഹൃത്ത് അനൂപും. ലഹരിബാധിച്ച് ബഹളം വെക്കുന്ന ചിലരെയാണ് അവിടെ കണ്ടതെന്ന് ആഷിക് പറഞ്ഞു. ചുറ്റുപാടും സ്ത്രീകളും കുട്ടികളുമുള്ള കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണെന്നും ഇത്തരം പ്രവർത്തികൾ ഇവിടെ അനുവദിക്കാൻ കഴിയില്ലെന്നും പറഞ്ഞതോടെ അവർ ആഷികിനേയും അനൂപിനെയും ആക്രമിക്കുകയായിരുന്നു. ഇരുമ്പ്കമ്പി കൊണ്ടുള്ള  അടിയേറ്റ് ആഷികിന്റെ ഒരു പല്ല് നഷ്ടമായി. അനൂപിന്റെ ചുണ്ട് പൊട്ടുകയും മുഖത്ത് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്. 

രാത്രിയിൽ തന്നെ വടക്കേകാട് പോലീസ് സംഭവ സ്ഥലത്തെത്തി. ലഹരി സംഘം താവളമടിച്ചിരുന്ന ഷെഡ് പോലീസ് കത്തിച്ചുകളഞ്ഞു. 

മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സൈനുൽ ആബിദിൻ പരിക്കേറ്റവരെ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സമാധാനത്തോടെ കഴിയുന്ന വീടുകളുടെ പരിസരത്ത് ലഹരി മാഫിയ സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്നവർക്കെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Jan oushadi muthuvatur

Comments are closed.