ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ശിഹാബ് മണത്തല അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഷെമീം പ്രഥ്വിഷ്, സിറാജ്, നസീഫ്, നസീഹ്, നെദീം ഖാലിദ്, മർസൂഖ് എന്നിവർ നേതൃത്വം നൽകി, വാർഡ് പ്രസിഡണ്ട് റിസ്വാൻ സ്വാഗതവും സുഹാസ് നന്ദിയും പറഞ്ഞു.


മുതുവടൂർ വാർഡ് 9 യുത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് ദിനം ആചരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രണവ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

Comments are closed.