
ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം. ഓട്ടോറിക്ഷ പാടത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നെന്ന് പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.
ഭാര്യ : ജോളി.

Comments are closed.