mehandi new

കേരള സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി ചാവക്കാട്ടുകാരി ആയിഷ അസ്സ

fairy tale

ചാവക്കാട് : ഡിസംബർ 27 മുതൽ 29 വരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ  നടക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഭാരതിൻ്റെ (എസ്ഒബി)  രണ്ടാമത് കേരള സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി ചാവക്കാട്ടുകാരി.  

planet fashion

സോഫ്റ്റ്‌ ബോൾ ത്രോയിലാണ്  ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ സെക്കന്ററി വിഭാഗത്തിലെ ആയിഷ അസ്സ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണമെഡൽ നേടിയത്. 50 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒരുമനയൂർ സ്വദേശി മതിലകത്ത് മുഹമ്മദ്അസ്‌ലം അൻഷിത ദമ്പതികളുടെ മകളാണ് ആയിഷ അസ്സ.

ആയിഷ ഉൾപ്പെടെ നാലുപേരാണ് ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ നിന്നും കേരള സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. അസൂറ, ശരത് ആൽവിൻ എന്നിവരാണ് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന മറ്റു മൂന്നുപേർ.

സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇൻസൈറ്റ് സ്കൂൾ വിദ്യാർത്ഥികൾ
Macare 25 mar

Comments are closed.