mehandi new

കക്കുകളി നാടകം നിരോധിക്കുക – ഗുരുവായൂരിൽ പ്രതിഷേധ സംഗമവും പ്രകടനവും

fairy tale

ഗുരുവായൂർ : ക്രിസ്ത്യൻ സമൂഹം പൊതുസമൂഹത്തിൽ നൽകുന്ന സംഭാവനകളെയും നന്മകളെയും കാണാതെ അവരെ പൊതുസമൂഹത്തിൽ മ്ലേച്ഛമായി താറടിച്ചു കാണിക്കുകയാണ് കക്കുകളി നാടകത്തിലൂടെ സംഭവിച്ചതെന്ന് വികാരി ഫാദർ.പ്രിന്റോ കുളങ്ങര. കക്കുകളി നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ടു സെന്റ്.ആന്റണീസ് ചർച്ച് ഗുരുവായൂരിന് കീഴിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

ഗുരുവായൂർ പ്രദേശം കൈസ്തവ സ്ഥാപനങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ്. ജാതിയും മതവും നോക്കാതെ എല്ലാവരെയും ഒന്നിച്ചു കണ്ടു അവരെ ഉന്നത ജീവിത സാഹചര്യത്തിലേക്ക് വളർത്തിയ സന്യസ്തരെ സമൂഹത്തിൽ ഇകഴ്ത്തികാണിക്കുന്നത് ഏറ്റവും വേദനയുളവാക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.

കെ.സി.വൈ.എം പ്രസിഡന്റ് സഞ്ജോയ് സണ്ണി അധ്യക്ഷത വഹിച്ചു. പി. ഐ ലാസർ മാസ്റ്റർ, നിക്സൻ എം. എഫ്, പി.ആർ.ഒ ആന്റോ എൽ പുത്തൂർ, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ പ്രകടനം ട്രസ്റ്റിമാരായ ബാബുരാജൻ ഒ. സി, ലോറൻസ് നീലങ്കാവിൽ, പ്രിൻസൻ തരകൻ, ക്ളീറ്റസ് മറോക്കി, ജെറോമി ജോസ് എന്നിവർ നേതൃത്വം നൽകി.

Macare health second

Comments are closed.