Header

റാഫി നീലങ്കാവിലിന്റെ ദേശം ചൊല്ലിത്തന്ന കഥകൾക്ക്‌ ബഷീർ പുരസ്‌കാരം

പാവറട്ടി : ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ഈ വർഷത്തെ ബഷീർ പുരസ്കാരം റാഫി നീലങ്കാവിലിന്റെ ‘ദേശം ചൊല്ലിത്തന്ന കഥകൾ’ എന്ന കഥാ സമാഹാരത്തിന് ലഭിച്ചു. അദ്ധ്യാപകനും സഹൃദയനുമായ തന്റെ പിതാവിന്റെ കൈവിരൽ തുമ്പിൽ പിടിച്ച് ഒരു മകൻ നടന്ന് കണ്ട ദേശക്കാഴ്ചകളും പൊരുളുകളുമാണ് റാഫി നീലങ്കാവിലിന്റെ ‘ദേശം ചൊല്ലിത്തന്ന കഥകൾ’ എന്ന പുസ്തകത്തിൽ ഉളളടങ്ങിയിട്ടുളളത്.

സംസ്ഥാന മദ്യ വർജന സമിതിയുടെ യുവജന വിഭാഗമാണ് ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷൻ.
ഈ മാസം 29-ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഫ്രീഡം ഫിഫിഫ്റ്റി ഭാരവാഹികളായ റസൽ സബർമതിയും പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.

അധ്യാപകനായ റാഫി നീലങ്കാവിന് ഒളപ്പമണ്ണ ബാലസാഹിത്യ അവാര്‍ഡ്, ദ ബെസ്റ്റ് അസോസിയേറ്റ് അവാര്‍ഡ്, സിൽവർ ബട്ടർഫ്ലൈ അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട്, ഉമ്മിണി ബല്ല്യ മാഷ്, കാരയ്ക്ക മിഠായികള്‍, സത്യവഴിയിലെ നിത്യ സഞ്ചാരി എന്നിങ്ങനെ എട്ടു പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

thahani steels

Comments are closed.