mehandi new

ചാവക്കാട് ഇന്ന് രണ്ടു കോവിഡ് മരണം അൻപതോളം പേർക്ക് പോസിറ്റീവ്

fairy tale

ചാവക്കാട്: ചാവക്കാട് മേഖലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരുന്ന രണ്ടുപേർ ഇന്ന് മരിച്ചു. ചാവക്കാട് താലൂക്കിലെ പെരിയമ്പലം, ബ്ലാങ്ങാട് സ്വദേശികളാണ് മരിച്ചത്.

planet fashion

ബ്ലാങ്ങാട് സിദ്ദിഖ് പള്ളിക്ക് വടക്ക് മടപ്പേന്‍ ഹസന്‍കുട്ടിയുടെ ഭാര്യ സെഫിയ(72), പുന്നയൂർക്കുളം പഞ്ചായത്തിൽ പെരിയമ്പലം ലക്ഷംവീട്ടിൽ താമസിക്കുന്ന പൊന്തുവീട്ടിൽ അസീസ് (65) എന്നിവരാണ് മരിച്ചത് .

രണ്ടു പേരും കോവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂരിലെ വ്യത്യസ്ഥ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുമ്പാണ് സെഫിയയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.മക്കള്‍: താഹിറ, യൂസഫ്, മൊയ്തീന്‍ഷാ, മനാഫ്, ജാസ്മി, റഹ്മത്ത്, റാഫി, റൗഫ്,റംഷി. ഖബറടക്കം നടന്നു.

അസീസ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഐഷാബി. മക്കൾ: ഹാരിസ്, സീനത്ത്. മരുമക്കൾ: ഷമീർ, റംഷീന.

കഴിഞ്ഞ ദിവസം ബ്ലാങ്ങാട് തോട്ടാപ്പിൽ മരിച്ച നാല്പതുകാരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ മാത്രം ഇന്ന് അൻപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ 28 പേർക്കും, വടക്കേകാട് എട്ടു പിലീസ്കാർ ഉൾപ്പെടെ 17 പേർക്കും എടക്കഴിയൂർ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Jan oushadi muthuvatur

Comments are closed.