മികച്ച പിടിഎ അവാർഡ് കുണ്ടഴിയുർ ജിഎംയുപി സ്‌കൂളിന്

പാടൂര്‍ : സംസ്ഥാന പിടിഎ ഏര്‍പ്പെടുത്തിയ മികച്ച ഗവ. സ്കൂള്‍ പിടിഎ അവാര്‍ഡ് കുണ്ടഴിയൂര്‍ ജിഎംയുപി സ്കൂൾ ഏറ്റുവാങ്ങി. സംസ്ഥാന പിടിഎ കമ്മിറ്റി രക്ഷാധികാരി തേറമ്പില്‍ രാമകൃഷ്ണന്‍, പ്രഫ. വി.ജി. തമ്പി, കെ.എം. ജയപ്രകാശ് എന്നിവരില്‍ നിന്നും സ്കൂള്‍ പിടിഎ പ്രസിഡന്റ് അഫ്സല്‍ പാടൂര്‍, എസ്‌എംസി ചെയര്‍മാന്‍ ആര്‍. എച്ച്. ഹാരിസ്, പ്രധാനഅധ്യാപകന്‍ സി. വി. സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ചടങ്ങ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ എസ്.കെ വസന്തന്‍, കില ഡയറക്ടര്‍ ജോയ് ഇളമൺ, നടന്‍ ടി. ജി. രവി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Comments are closed.