mehandi new

ബൈക്ക് മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി

fairy tale

ഗുരുവായൂർ :ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൾ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.
മലപ്പുറം പെറുവള്ളൂർ സ്വദേശിയായ കാമ്പുറത്ത് വീട്ടിൽ പ്രഭാകരൻ മകൻ പ്രദീപിനെയാണ് പിടികൂടിയത്.

planet fashion

കൈരളി ജംഗ്ഷനിലെ പവനപുരി അപ്പാർട്ട് മെന്റിലെ ജോലിക്കാരനായ പവറട്ടി സ്വദേശി ചെറുവത്തൂർ ഫ്രാൻസിസ് ന്റെ ഹീറോ ഹോണ്ട സ്പ്ലണ്ടർ മോട്ടോർ സൈക്കിൾ കഴിഞ്ഞ മാസം 24 ന് പുലർച്ചെ 04.30 മണിയോടെ പവന പുരി അപ്പാർട്ട്മെന്റിന്റെ മുന്നിൽ നിന്നും മോഷണം പോയിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസിൽ ഗുരുവായൂർ ഐ എസ് എച്ച് ഒ പ്രേമാനന്ദകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ടെംബിൾ പോലീസ് സ്റ്റേഷനിലെ എസ് ഐ സി. ജിജോ ജോൺ മലപ്പുറം ജില്ലയിലെ വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്വേഷണ സംഘത്തിൽ എസ് ഐ ഐ.എസ് ബാലചന്ദ്രൻ, എ എസ് ഐ പി. എസ് സാബു, സി പി ഒ സി. എസ്. സജീഷ് എന്നിവരും ഉണ്ടായിരുന്നു
ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Pharmacy wanted Chavakkad

Comments are closed.