കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരം ശുചീകരിച്ചു

ബ്ലാങ്ങാട് : കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരത്ത് ശുചിത്വ യജ്‌ഞം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട് ഉദ്ഘാടനം ചെയ്ത. നഗരസഭ വാർഡ് കൗൺസിലർ പി കെ കബീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡന്റ് ഗഫൂർ ചിന്നക്കൽ ഐക്യ ദാർഡ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹു കുറ്റിയിൽ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റഹീം, പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ മാസ്റ്റർ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിഹാബ് ചാവക്കാട് , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം കൊപ്ര, മഹിളാ കോൺഗ്രസ് ഭാരവാഹികളായ റുക്കിയ ഷൗകത്ത്, ഷാഹിത മുസ്തഫ, അഡ്വ ഡാലി, എ എച്ച് റൗഫ്, കെ എൻ സന്തോഷ്, ഇസഹാഹ് മണത്തല, സക്കീർ ഹുസൈൻ, ഷെരീഫ് വോൾഗ, താഹിറ റഫീക്, സീനത്ത് ഷാജി, പഴനി എന്നിവർ നേതൃത്വം നൽകി.

Comments are closed.