mehandi new

സ്ഥാപിതം 95ൽ – ബ്ലാങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം പഞ്ചായത്തിന് കൈമാറിയത് 30 വർഷങ്ങൾക്ക് ശേഷം

fairy tale

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ്‌ ബ്ലാങ്ങാട് സ്ഥിതി ചെയ്യുന്ന 1995 ൽ സ്ഥാപിതമായ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം കടപ്പുറം ഗ്രാമപഞ്ചായത്തിന് കൈമാറി. വാർഡ് മെമ്പർ മുഹമ്മദ് നാസിഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാമിലി വെൽഫയർ കമ്മിറ്റി ഭാരവാഹികൾ ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലിക്ക് ആധാരം കൈമാറി.  മുപ്പത്തിയഞ്ച് വർഷം മുമ്പ് സബ് സെൻ്റർ നിൽക്കുന്ന സ്ഥലം ഫാമിലി വെൽഫയർ സെൻ്റർ എന്ന ഒരു കമ്മിറ്റി രൂപീകരിച്ച് കുഞ്ഞുമെയ്തിൻ എന്നയാളൽ നിന്ന് അന്നത്തെ കമ്മിറ്റി  പ്രസിഡൻ്റ് എ സി അബൂബക്കർ ഹാജിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. ഈ ഭൂമിയിലാണ് ആരോഗ്യ ഉപകേന്ദ്രം നിലനിൽക്കുന്നത്.  എന്നാൽ പിന്നീട്  പഞ്ചായത്തിനോ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഭൂമി കൈമാറാതെ പോവുകയും അതുകൊണ്ട് തന്നെ ആസ്തികളിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വരികയും ചെയ്തു. ഫാമിലി വെൽഫെയർ സെൻറർ കമ്മിറ്റിയുടെ ഭാരവാഹികളിൽ പലരും മരിച്ചതിനാൽ പലതരത്തിലുള്ള സങ്കീർണതകളും പ്രതിസന്ധികളും തരണം ചെയ്താണ് നിയമപരമായ നടപടികൾ പൂർത്തീകരിച്ചാണ് ഇപ്പോൾ പഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകിയത്.

planet fashion

ബ്ലാങ്ങാട് പി.വി.എം.എ എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  കാഞ്ചന മൂക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, പതിനാറാം വാർഡ് മെമ്പർ സുനിത പ്രസാദ്, കടപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ സെബി, ജെ.പി.എച്ച്.എൻമാരായ ഗീത, ഫെമി,  ഫാമിലി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ കെ വി റിഷാദ്, പി എം കരീം, എം.വി.ടി മൂസ, കെ.വി ഹൈദറലി, റ്റി സി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കൺവീനറും ആശ വർക്കറുമായ സുലൈഖ സ്വാഗതവും കെ വി ഹക്കീം നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.