mehandi new

മണത്തലയിൽ ബുധനാഴ്ച്ച മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

fairy tale

planet fashion

ചാവക്കാട് : മണത്തലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.
മണത്തല പുളിച്ചറ കെട്ടിനു സമീപം പരപ്പിൽ മോഹൻദാസ് (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു എതിർവശം ദേശീയപാതക്കരികിലെ ഹോമിയോ ക്ലീനിക്കിന് പുറകുവശത്തെ പറമ്പിലുള്ള ടോയ്‌ലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹോമിയോ ഡോ. ധർമ്മപാലൻ്റെ വീടിനോട് ചേർന്നാണ് ഹോമിയോ ക്ലീനിക്ക്. ഡോക്ടർ ധർമ്മപാലന്റെ വീട്ടു പറമ്പിലെ ജോലികൾ ചെയ്തിരുന്ന മോഹൻദാസ് മറ്റു സ്ഥലങ്ങളിലും കൂലിപ്പണിക്ക് പോകുമായിരുന്നു.
ബുധനാഴ്ച മോഹൻ ദാസ് വീട്ടിൽ വന്നിരുന്നതായും വൈകുന്നേരം മുതൽ കണ്ടിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. പുറത്ത് ബെല്ലടിച്ചു കൊണ്ടിരുന്ന മോഹൻദാസിന്റെ മൊബൈൽ ഫോൺ വീടിനകത്തേക്ക് എടുത്ത് വെച്ചതായും ഡോക്ടർ പറഞ്ഞു.

മോഹൻദാസ് മറ്റെവിടെയെങ്കിലും പണിക്ക് പോയതായിരിക്കും എന്ന് കരുതിയിരുന്ന ബന്ധുക്കളും ഡോക്ടറും ഇന്നലെ മുതലാണ് മോഹൻദാസിനു വേണ്ടി അന്വേഷണം തുടങ്ങിയത്. മണത്തല പുളിച്ചിറക്കെട്ടിനു സമീപം ഒറ്റക്ക് താമസിച്ചുവരികയായിരുന്ന മോഹൻദാസിനെ കാണാനില്ലെന്നു കാണിച്ച് ജ്യേഷ്ഠൻ വ്യാഴാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.

ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ഇറങ്ങിയ ഡോക്ടർ ധർമപാലൻ ജോലിക്കാർ വല്ലപ്പോഴും ഉപയോഗിക്കുന്ന വീട്ടുവളപ്പിലെ ടോയ്ലറ്റ് തുറന്നു കിടക്കുന്നത് കണ്ട് ചെന്ന് നോക്കിയതായിരുന്നു. ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ടോയ്‌ലറ്റിൽ മരിച്ചു മലർന്നു കിടക്കുന്ന മോഹൻദാസിന്റെ ജീർണിച്ചു തുടങ്ങിയ മൃതദേഹം കണ്ട ഡോക്ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മോഹൻദാസിന്റെ ബന്ധുക്കളും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Macare health second

Comments are closed.