mehandi new

കൈക്കൂലി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെഷ്യ, ഗൈനക്കോളജി ഡോക്ടർമാർ പിടിയിൽ

fairy tale

ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെറ്റിക്, ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ പിടിയിലായി.
ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇന്ന് വൈകുന്നേരം മൂന്നരയോടെ ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടിൽ നടന്ന പരിശോധനയിൽ വിജിലൻസ് പിടിയിലാവുകയായിരുന്നു.

planet fashion

ഇവരെക്കുറിച്ച് നാട്ടുകാർക്കിടയിൽ വ്യാപകമായ പരാതിയുണ്ടായിരുന്നു. ഗൈനക്കോളജിസ്റ്റിനു 4000 രൂപയും അനാസ്തേഷ്യ ഡോക്ടർ രണ്ടായിരം രൂപയുമായിരുന്നു ഓരോ കേസിനും വാങ്ങിയിരുന്നതെന്നാണ് പറയുന്നത്.

ഫോട്ടോ : ചാവക്കാട് താലൂക്ക് ആശുപത്രിക്കടുത്ത ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശിയുടെ സ്വകാര്യ പരിശോധന നടത്തുന്ന റൂമിൽ വിജിലൻസ് റെയ്ഡ് നടത്തുന്നു

Unani banner ad

Comments are closed.