
എടക്കഴിയൂർ : ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ വളയംതോട് പന്തായി വീട്ടിൽ ബാലൻ മകൻ സനിൽകുമാറാണ് മരിച്ചത്.
ബൈക്കിൽ നിന്നും തെറിച്ചുവീണ സനിൽ കുമാറിന്റെ ദേഹത്തുകൂടെ ലോറി കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.
ഇന്നു രാവിലെ 8.30ന് എടക്കഴിയൂർ കാജാകമ്പനി ദേശീയപാതയിലാണ് അപകടം.
എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


admition started

Comments are closed.