Header
Browsing Category

സ്കൂൾ കലോത്സവം 2022-23

മൈലാഞ്ചി മൊഞ്ചിൽ ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും

കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കാലോത്സവം മൂന്നം ദിനത്തിൽ വേദി രണ്ട് 'മൈലാഞ്ചി മൊഞ്ചിൽ' ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും. വേദി രണ്ട് മൈലാഞ്ചി മൊഞ്ചിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഒപ്പന,

ശ്രീലക്ഷ്മിയും സംഘവും ഒന്നിച്ചു പാടി ഒന്നാമതായി

മിസ്ബാഹ് അബ്ദുള്ള കലോത്സവ നഗരി: സംഘ ഗാനത്തിൽ തെളിച്ചമുള്ള വിജയം വരിച്ച് എൽ എഫ് സി എച്ച് എസ് എസിലെ ചുണക്കുട്ടികൾ.ശ്രീലക്ഷ്മി കെ എൻ നേതൃത്വം നൽകിയ ഏഴംഗ സംഘം സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടി. ഹൈ സ്കൂൾ വിഭാഗം സംഘ ഗാന മത്സരത്തിലാണ് അഭിമാന

കുച്ചുപ്പിടിയിൽ ഇരട്ട നേട്ടവുമായി നൃത്തകലാധ്യാപിക

അബ്ദുള്ള മിസ്ബാഹ് കലോത്സവനഗരി: ഇരട്ടി മധുരവുമായി നടന നികേതനം ഷീബ ടീച്ചർ. ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടീച്ചറുടെ കുട്ടികളെയാണ്.ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പിടി മത്സരത്തിൽ ഒന്നാം സ്ഥാനം

സംസ്കൃതോത്സവം – മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി

കലോത്സവനഗരി : സംസ്കൃതോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി. ഉപന്യാസം, സമസ്യപൂരണം, പ്രഭാഷണം എന്നീ മൂന്നിങ്ങളിൽ എഗ്രേഡോടെ ഒന്നാം സ്ഥാനം. മമ്മിയൂർ എൽ. എഫ്. സി. ജി. എച്ച്. എസ്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവതി.

പ്രവർത്തന മികവിൽ കലോത്സവ നഗരിയിലെ കുട്ടി പട്ടങ്ങൾ

ശ്രുതി കെ എസ്‌ കലോത്സവനഗരി : മമ്മിയൂർ എൽ എഫ് സ്കൂളിൽ നടന്നു വരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ താരങ്ങളായി സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' മിടുക്കികൾ. കലോത്സവത്തിന്റെ തുടക്കം മുതൽ 20 വേദികളിലായി നടക്കുന്ന ഓരോ പരിപാടിയുടേയും ഫുൾ വീഡിയോ

ഉപജില്ലാ കലോത്സവം ഭരതനാട്യത്തിൽ മെഹറിൻ നൗഷാദ്

കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ഭരതനാട്യം ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം മെഹറിൻ നൗഷാദിന്. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.മൂകാമ്പിക ദേവിയെ വർണ്ണിക്കുന്ന കീർത്തനത്തിനു നൃത്താവിഷ്കാരം

കുരുന്നു പാദങ്ങൾ ചിലങ്കയണിഞ്ഞു – കലോത്സവ നഗരിയുണർന്നു

കലോത്സവനഗരി : ബീഡരുളൂ.. എന്ന് തുടങ്ങുന്ന ശിവ കീർത്തനത്തിനു എട്ടു വയസ്സുകാരിയുടെ നൃത്തച്ചുവടുകളോടെ ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ രണ്ടാം ദിവസത്തിന് തുടക്കം. പുന്നയൂർക്കുളം രാമരാജ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആരാധ്യയുടെ

ദീപം തെളിഞ്ഞു കലോത്സവ വേദികൾ ഉണരുന്നു – ഇനി ആരവമൊഴിയാത്ത മൂന്നു നാളുകൾ

കലോത്സവ നഗരി: നവമ്പർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം കേരള ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ദീപം കൊളുത്തി ഉദ്ഘടനം ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് നടന്ന ഉദ്‌ഘാടന

ബാൻഡ് മേളം – ഉറച്ച ചുവടുകളുമായി ദിൽന ഫാത്തിമയും സംഘവും ജില്ലയിലേക്ക്

കലോത്സവ നഗരി : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദിൽന ഫാത്തിമയും സംഘവും. ഹൈസ്‌കൂൾ തല ബാൻഡ് മേളത്തിലാണ് ആതിഥേയരായ എൽ എഫ് സി എച്ച് എസ് എസ് ഒന്നാം സ്ഥാനം

ഉപജില്ലാ കലോത്സവം നാളെ 9 മണി മുതൽ 20 വേദികളിൽ പ്രതിഭകൾ മാറ്റുരക്കും-ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും 4…

ചാവക്കാട് : മമ്മിയൂർ എൽ എഫ് സ്കൂളിൽ നവംബർ 7, 8, 9, 10 തിയതികളിലായി നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവം നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കും.ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും 4 മണിക്ക് വേദി ഒന്നിൽ വൈകുന്നേരം നാലര മണിക്ക് ഉദ്ഘാടന സമ്മേളനം