mehandi new
Browsing Category

education

കടപ്പുറം പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പുതിയങ്ങാടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിൽ നടന്നു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024- 25 അധ്യായന വർഷത്തെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പുതിയങ്ങാടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിൽ വെച്ച് നടന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

പുന്നയൂർക്കുളം: ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടത്തോട് മേഖലയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. രക്ഷാധികാരി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഹൈൽ അബ്ദുള്ള

വിദ്യാർത്ഥികൾക്ക് തേനും വയമ്പും നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ മധുവൂറും പ്രവേശനോത്സവം

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് തേനും വയമ്പും നൽകി ഗുരുവായൂർ എം എൽ എ എൻ. കെ അക്ബർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷിത

മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കുന്നില്ല – ഉന്നത വിജയം നേടിയിട്ടും വിദ്യാർത്ഥികൾക്ക്…

ചാവക്കാട് : കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കാതെ വിദ്യാർത്ഥികൾക്ക് പഠനാവസരം നിഷേധിക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്

മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി – ഗുരുശക്തി പൂരാഘോഷ കമ്മിറ്റി പഠനോപകരണങ്ങൾ…

ചാവക്കാട് : മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. ഗുരുവായൂർ എസിപി സി സുന്ദരൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്കായ് മേനേജ്‍മെന്റ് ഒരുക്കിയ സ്കൂൾ ബസ്സ് മാനേജർ സതീരത്നം ടീച്ചർ ചാവക്കാട് നഗരസഭ ചെയർപേഴ്സണൻ ഷീജ

വട്ടേക്കാട് പികെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി

വട്ടേക്കാട് : പികെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ പ്രവേശനോത്സവം കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി ഉദ്ഘാടനം ചെയ്തു. മാനേജർ എം എ ഷാഹു ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്

വെൽഫയർ പാർട്ടി വിജയമധുരം അനുമോദന ചടങ്ങ് സങ്കടിപ്പിച്ചു

ഓവുങ്ങൽ : ഉന്നത വിജയം കൈവരിച്ച പ്ലസ് ടു, എസ് എസ് എൽ സി വിദ്യാർത്ഥികളെ അനുമോദിച്ച് വെൽഫയർ പാർട്ടി ഓവുങ്ങൽ യൂണിറ്റ് വിജയമധുരം സങ്കടിപ്പിച്ചു. പുന്ന സെന്ററിൽ നടന്ന പരിപാടി വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി

വിദ്യാർത്ഥികൾ കരുതലോടെ മുന്നേറണം – ഉമാ തോമസ് എം എൽ എ

പാലയൂർ : ജീവിത വിജയം നേടാൻ വിദ്യാർത്ഥികൾ കരുതലോടെ കഠിനാധ്വാനത്തിലൂടെ മുന്നേറണം എന്ന് ഉമാ തോമസ് എം എൽ എ. യു ഡി എഫ് പാലയൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച എക്സലൻസ് അവാർഡ് 2024 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.

തിരുവത്ര സലഫി മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

തിരുവത്ര : സലഫി മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.കെ എച്ച് നജ്മ ഖിറാഹത് നടത്തി. സദർ മുദരിസും മസ്ജിദ് ഖത്തീബുമായ ഷഹീർ സലഫി ഉൽബോധന പ്രസംഗം നിർവഹിച്ചു. സെക്രട്ടറി അബ്ദുല്ലത്തീഫ്, പ്രസിഡന്റ്‌ മുദരികത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു

തിരുവത്ര കുമാർ എ യു പി സ്കൂൾ 87-88 ബാച്ച് സ്നേഹ കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂൾ 87-88 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സ്നേഹ കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. 87-88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് പുരസ്കാരം നൽകി ആദരിച്ചത്.