mehandi new
Browsing Category

Obituary

ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലേക്ക് ലോറി ഇടിച്ചു കയറി – രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു മരണം

നാട്ടിക : തൃപ്രയാറിനടുത്ത് നാട്ടികയില്‍ നിർമ്മാണം നടക്കുന്ന ഗതാഗതം ആരംഭിച്ചിട്ടില്ലാത്ത ദേശീയപാത ബൈപാസിൽ കിടന്നു ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിലേക്ക് നിയന്ത്രണം വിട്ട തടിലോറി ഇടിച്ചു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.

ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : തിരുവനന്തപുരം പെരിങ്ങമ്മല, പാലോട് വാഹനാപകടത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ   പൊലീസുകാരൻ മരിച്ചു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ   പെരിങ്ങമ്മല ഞാറലീനി സ്വദേശിയായ കാർത്തിക് ആണ് (29) മരിച്ചത്. ഇന്നലെ
Rajah Admission

ഇന്നലെ കാണാതായ തിരുവത്ര സ്വദേശിയുടെ മൃതദേഹം ഗുരുവായൂരിലെ ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു

ചാവക്കാട്: ഇന്നലെ ശനിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ വീട്ടിൽ നിന്നും പുറത്തുപോയി കാണാതായ തിരുവത്ര എ സി പ്പടിയിൽ താമസിക്കുന്ന പാലക്കൽ മജീദ് (61) ന്റെ മൃതദേഹം ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു.  ധോത്തി വാങ്ങിക്കുന്നതിനായി
Rajah Admission

ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

വട്ടേക്കാട് : ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു.  കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന ചൂളപറമ്പിൽ നാദിർഷയുടെ ഭാര്യ സീനത്ത് (54)  ആണ് മരിച്ചത്. കടപ്പുറം പഞ്ചായത്തിലെ 16 -ാം വാർഡ്  തൊഴിലുറപ്പ്
Rajah Admission

നിഷേധത്തിന്റെ കല വാക്കിന്റെ സൗന്ദര്യം – മരണത്തിന്റെ മനോഹാരിത കുറിച്ച് ബാലചന്ദ്രൻ വടക്കേടത്ത്

തൃപ്രയാർ : സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീർഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
Rajah Admission

മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ദുബായ് : മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈൻ മകൻ റബിയത്ത് (40) ആണ് നിര്യാതനായത്. ദുബായിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത്
Rajah Admission

തൊഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച്‌ അപകടം – രണ്ട് പേർ മരിച്ചു

ഗുരുവായൂർ :  തെഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22), സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി രാജു എന്നിവരാണ് മരിച്ചത്. 
Rajah Admission

കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു

വാടാനപ്പള്ളി : കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വേൽ മയിൽ മകൻ ശരവണൻകുട്ടി (26)  ആണ് മരിച്ചത്.   ഇന്ന് ഉച്ചയോടെ യായിരുന്നു സംഭവം. തിരയിൽ പെട്ടയുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് കടലിൽ നിന്നും
Rajah Admission

തളിക്കുളം സ്നേഹതീരം കടലിൽ തമിഴ്നാട് കടലൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

തളിക്കുളം : തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കടലൂർ ജില്ലയിൽ സിങ്കനല്ലൂർ സ്വദേശി ആനന്ദൻ മകൻ അഭിഷേക് (24) ആണ് മരിച്ചത്. രണ്ടു പേരാണ് കടലിൽ അകപ്പെട്ടത്.
Rajah Admission

ഹൃദയാഘാതം ; ചാവക്കാട് ഓവുങ്ങൽ സ്വദേശി ദുബായിൽ നിര്യാതനായി

ദുബായ് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം, പരേതനായ കോമളത്ത് വീട്ടിൽ അബ്ദുൽ കാദർ മകൻ മുബാറക് (52) ദുബായിൽ നിര്യാതനായി. ദുബായ് ലുലു  സീനിയർ ജീവനക്കാരനാണ് മുബാറക്. ഇന്ന് രാവിലെ എട്ടരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുബാറക്കിനെ ആശുപത്രിയിൽ