mehandi new
Browsing Category

Obituary

ചരമം – തിരുവത്ര ചിങ്ങനാത്ത് പരേതനായ മമ്മദ് ഭാര്യ റുഖിയ(93 )

തിരുവത്ര : കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന ചിങ്ങനാത്ത് പരേതനായ മമ്മദ് ഭാര്യ റുഖിയ(93 ) നിര്യാതയായി. ഇന്ന് വ്യാഴം രാവിലെ 4 മണിക്കായിരുന്നു മരണം.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.മക്കൾ: ഹാരിസ്, സലാം, സുബൈദ,

ഗുരുവായൂർ നഗരസഭ കൗൺസിലർ സുരേഷ് വാരിയർ നിര്യാതനായി

ഗുരുവായൂര്‍: നഗരസഭ കൗൺസിലർ സുരേഷ് വാരിയർ (53) നിര്യാതനായി. ജനതാദൾ എസ് സംസ്ഥാന സമിതി അംഗമാണ്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനാണ്. കെ.എസ്.യു എസ്, യൂത്ത് കോൺഗ്രസ് എസ്, കോൺഗ്രസ് എസ് എന്നീ പ്രസ്ഥാനങ്ങളുടെ ജില്ല - സംസ്ഥാന…

ചരമം – അബ്ദുഹാജി ചേറ്റുവ

ചേറ്റുവ: പൈങ്കണ്ണിയൂർ ജുമാഅത്ത് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ പടന്നയിൽ കുഞ്ഞുമുഹമ്മദ് മകൻ പിലാക്ക വീട്ടിൽ അബ്ദുഹാജി ( 62 ) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: സീനത്ത്, റഹ്മത്ത്, ഷെമി, നൂറു നിഷ, ഷംസിയ. മരുമക്കൾ: നസ്റുദ്ദീൻ,…

നാലു വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

ചേറ്റുവ: നാല് വയസുകാരൻ തോട്ടിൽ വീണു മരിച്ചു. പാടൂർ സ്വദേശി മമ്മസ്രായില്ലത്ത് ഷിഹാബ് ഷംസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഫിസാൻ (4) ആണ് മരിച്ചത്. ചേറ്റുവയിൽ മാതാവിന്റെ വീട്ടിലായിരുന്നു കുട്ടി. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം.

ഉംറ ബസ്സപകടം – പരിക്കേറ്റ മന്നലാംകുന്ന് സ്വദേശി മരിച്ചു

ചാവക്കാട് : ഉംറ തീർത്ഥാടന സംഘം സഞ്ചരിച്ച ബസിനു പിറകിൽ  ട്രെയ്‌ലർ ഇടിച്ച് പരിക്കേറ്റ മന്നലാംകുന്ന് സ്വദേശി മരിച്ചു. ചാവക്കാട് മംന്ദലംകുന്ന് പാപ്പാളി സ്വദേശി പടിഞ്ഞാറയിൽ പരേതനായ സെയ്ദാലി മകൻ അബൂ അബൂബക്കർ (48)ആണ് മരിച്ചത്. ദമാമിൽ…

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഗുരുവായൂർ : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഗുരുവായൂർ മുപ്പത്തിയേഴാം വാർഡിൽ ദേവസ്വം ക്വാർട്ടേഴ്സിനടുത്ത് കരുവന്നൂര്‍ പടിഞ്ഞാട്ട് വീട്ടില്‍ ശിവരാജിന്റെ മകന്‍…

സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു മൂന്നു പേർക്ക് പരിക്കേറ്റു രണ്ടു പേരുടെ നില…

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി…

ചരമം : നാസർ മുത്തമ്മാവ്

ഒരുമനയൂർ : മുത്തമ്മാവ് സെന്ററിൽ താമസിക്കുന്ന പരേതനായ എ സി നൂറുദ്ധീൻ മകൻ  നാസർ (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഡോ: ഷെഹ്‌സാദ് നാസർ, നാൻസി ഷാനവാസ്, സിയാദ് നാസർ. മരുമക്കൾ: ഷാനവാസ്(ദുബൈ), ഡോ: ഹനീന.ഖബറടക്കം: നാളെ കാലത്ത്   …

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌ക്കൂളിലെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂര്‍: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് പോകുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌ക്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കോമേഴ്‌സ് അധ്യാപിക കെ.സി.സുജ(42)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു…

ചരമം – എം എ മാമ്മദ് ഭാര്യ ആമിന തിരുവത്ര

തിരുവത്ര : പടിഞ്ഞാറെ പള്ളിക്ക് സമീപം മരക്കാരകത്ത് ആലുങ്ങൽ പരേതനായ മാമ്മദ് ഭാര്യ ആമിന നിര്യാതയായി. മക്കൾ : മൊയ്തിൻഷ, അലി ഹാഷിം, യൂസഫലി. പടിഞ്ഞാറെ പള്ളി ഖബറിസ്ഥാനിൽ കബറടക്കം നടന്നു.