mehandi banner desktop
Browsing Category

Obituary

ബൈക്ക് ലോറിയുടെ പിറകില്‍ ഇടിച്ച് യുവാവ് മരിച്ചു

അണ്ടത്തോട് : ചാവക്കാട് പുതുപൊന്നാനി റൂട്ടില്‍ അണ്ടത്തോട് ദേശീയപാത പതിനേഴില്‍ ബൈക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ മകനും, ചാവക്കാട്…

സുഗതന്‍

ഗുരുവായൂര്‍: കര്‍ണംകോട്ട് ബസാര്‍ ഏറത്ത് ക്ഷേത്രത്തിനടുത്ത് വടാശേരി സുഗതന്‍ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുശീല. മക്കള്‍: സുനില്‍, സീന. മരുമക്കള്‍: സലീന, അനില്‍.

അലി

ഗുരുവായൂര്‍: ചക്കംകണ്ടം നമ്പിടി വീട്ടില്‍ എം.വി. അലി (70) നിര്യാതനായി. ഖബറക്കം ഇന്ന് രാവിലെ 11ന് അങ്ങാടിത്താഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ജമീല. മക്കള്‍: ഷാനിദ, ഷെഹിത, ഷാഹിദ്.

വിലാസിനി

ഗുരുവായൂര്‍: നെന്മിനി ചോലയില്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ വിലാസിനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മക്കള്‍: രവീന്ദ്രന്‍, ഗിരിജന്‍, ഭഗീരഥന്‍. മരുമക്കള്‍: സുലോചന, ദേവി, സുജാത.

അന്തോണി

ഗുരുവായൂര്‍: കാവീട് കണ്ണനായ്ക്കല്‍ അന്തോണി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ലില്ലി. മക്കള്‍: അനില, ആല്‍വിന്‍ (ഖത്തര്‍), സനില. മരുമക്കള്‍: മില്ലര്‍, ബെന്‍സ (ഖത്തര്‍).

സി ഗംഗാധരന്‍

ഗുരുവായൂര്‍: സി.പി.ഐ നേതാവ് താമരയൂര്‍ സാകേതത്തില്‍ ചെമ്പയില്‍ സി ഗംഗാധരന്‍ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഗുരുവായൂര്‍ കെ.ടി.ഡി.സിയില്‍ നിരവധി വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.ഐ മുന്‍ ജില്ല കൗസില്‍ അംഗം, കെ. ടി.ഡി.സി എംപ്ലോയീസ്…

ഹംസ മുസ്ല്യാര്‍ (65)

ചാവക്കാട് : തിരുവത്ര ഡി ആര്‍ മദ്രസ അധ്യാപകനും, ബദരിയ പള്ളി ഇമാമുമായിരുന്ന ഹംസ മുസ്ല്യാര്‍ (65) നിര്യാതനായി. മലപ്പുറം ജില്ലയിലെ ഒറവംപുറം ആലിങ്ങലില്‍ മലയില്‍ മൊയ്തീന്‍ കുട്ടിയുടെ മകനാണ്. 38 വര്‍ഷത്തോളമായി തിരുവത്ര ഡി ആര്‍ മദ്രസയില്‍…

ആയിഷ

മന്നലംകുന്ന് : കിണറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന   പരേതനായ തിരുവത്ര പേള മൊയ്തുണ്ണി മകളും മന്ദലാംകുന്ന പരേതനായ    അസൈനാരകത്ത്  അബ്ദു റഹ്മാന്‍ ഭാര്യയുമായ ആയിഷ (62) നിരയാതയായി. മക്കള്‍: മുസ്തഫ, ഷമീര്‍, ഷാമില, ഹസീന. മരുമക്കള്‍ : ജലീല്‍…

അപകടത്തില്‍ പരിക്കേറ്റ് ചികിത്‌സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ല് വട്ടംപറമ്പില്‍ അബൂബക്കര്‍ മകന്‍ മുജീബ് (40) ആണ് അശ്വനി ആശുത്രിയില്‍ മരണപ്പെട്ടത്. വാണിയംകുളത്ത് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 30ന്…

രാമു (76)

തിരുവത്ര : കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് വടക്ക് വശം താമസിക്കുന്ന പരേതനായ കാളിരകത്ത് ശങ്കരന്‍ മകന്‍ രാമു (76) നിര്യാതനായി. സംസ്കാരം ഇന്ന് നടക്കും. ഭാര്യ : പരേതയായ പുഷ്പ. മകന്‍ : പ്രവീണ്‍, മരുമകള്‍: അഞ്ജു.