mehandi banner desktop
Browsing Category

General

ബൈക്കപകടം – വീട്ടമ്മ മരിച്ചു

ചാവക്കാട് : ചാവക്കാട് പൊന്നാനി റോഡില്‍ വീണ്ടും അപകടമരണം. വെളിയങ്കോട് കിണറിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് ബദർപള്ളിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ മരിച്ചു. ബൈക്കും കാറും…

കേന്ദ്രസര്‍ക്കാറിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധദിനം ആചരിച്ചു

ചാവക്കാട്:  കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രതിഷേധദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നഗരത്തില്‍…

പൂക്കുളം ക്ലീനായി

ചാവക്കാട് : പൂക്കുളം വൃത്തിയാക്കി. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ചാവക്കാട് നഗസഭയുടെ 9-ാം വാർഡിലെ  പൂക്കുളം വാര്‍ഡ്‌ കൌണ്‍സിലര്‍ ശാന്താ സുബ്രമണ്യന്‍റെ മേല്‍നോട്ടത്തില്‍  മൈനര്‍ ഇറിഗേഷന്‍ വകുപ്പ്  ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി.…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചാവക്കാട് :  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തനത്താണി, ആതവനാട് സ്വദേശി വേലപ്പൻ നായർ മകൻ ഞാരക്കാട്ട് സുധാകരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ പാത ടിപ്പുസുല്‍ത്താന്‍ റോഡ്‌ എടക്കഴിയൂർ പഞ്ചവടിയിൽ ഇന്ന്…

എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്ക് – ചാവക്കാടിന്‍റെ അഭിമാനമായി ഹനിന

ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിക്ക് ഒന്നാം റാങ്ക് നേടി ഹനിന ഹാഷിം ചാവക്കാടിന്‍റെ അഭിമാനമായി. തിരുവത്ര കോട്ടപ്പുറത്ത് വീട്ടില്‍ ഹാഷിം ശാദി ദമ്പതികളുടെ മകളാണ് മമ്മിയൂര്‍ എല്‍ എഫ് കോളേജ് വിദ്യാര്‍ഥിയായ ഹനിന.…

പുഴയോര പാത തുറന്നു

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പതിനേഴാം വാര്‍ഡ്‌ പുഴയോരപാത ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ഈ പാത ഇരുപതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും. 3 മീറ്റര്‍ വീതിയില്‍ 275 മീറ്റര്‍…

11 ലക്ഷത്തിനു എടുക്കാന്‍ ആളില്ലാതിരുന്ന ബസ്സ് 15 ലക്ഷത്തിനു സുകന്യ സ്വന്തമാക്കി

chavakkadonline news impact ചാവക്കാട്: റവന്യു റിക്കവറി നടപടിയുടെ ഭാഗമായി പുന്നയൂർക്കുളം വില്ലേജ് ഓഫീസർ ജപ്തി ചെയ്ത് ചാവക്കാട് താലൂക്ക് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന കെ എല്‍ 46 കെ 1755 ലക്ഷ്വറി കോച്ച് 2014 മോഡൽ ബസ് പെരുമ്പാവൂർ സ്വദേശി…

മുഖംമൂടി ആക്രമണം – ഒരാള്‍ കൂടി അറസ്റ്റില്‍

പിടികൂടുന്നതിനിടെ വനിതാ പോലീസ് ഓഫീസര്‍ക്ക് മര്‍ദ്ദനം ചാവക്കാട് : പുന്നയൂര്‍ അവിയൂരില്‍ യുവാവിനെ ആക്രമിച്ച് ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. അവിയൂര്‍ വെട്ടഞ്ചേരി ഷബാബി(29)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്…

കടലില്‍ ന്യൂനമര്‍ദ്ദം – കടലാമ സംരക്ഷകര്‍ ആശങ്കയില്‍

ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചാവക്കാടന്‍ തീരമെഖലയെയും ബാധിക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് കടലാമ സംരക്ഷണ പ്രവർത്തകർ കടലാമ ഹാച്ചറികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ…

കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. ഫിഷറീസ്,കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവരാണ്…